വൃദ്ധജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2021-22 വാ‍ർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്ള വൃദ്ധജനങ്ങൾക്ക് നൽകുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നി‍ർവ്വഹിച്ചു. വൈസ് പ്രസിഡന്റ് നി‍ർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷരായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പ‍ർമാരായ ജാൻസി ടോജോ, സന്തോഷ്കുമാ‍ർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോ‍ർ‍ജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാ‍ർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാ‍ർ വി.കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ‍ർമാരായ വിമൽകുമാ‍‍‍ർ വി.വി, ബിനീഷ് ബി തുടങ്ങിയവ‍ർ പ്രസംഗിച്ചു.

Previous Post Next Post