മരങ്ങാട്ടുപിള്ളിയിൽ വായ്പ, ലൈസൻസ് മേള നടത്തി


 

സംരംഭ വർഷത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വായ്പ, ലൈസൻസ് മേള പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നി‍ർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീനച്ചിൽ ഉപജില്ല വ്യവസായ ഓഫീസ‍ർ സിനോ ജേക്കബ് മാത്യു വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് മെമ്പ‍ർ ജോൺസൺ ജോസഫ് പുളിക്കിയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാ‍‍ർ എസ് കൈമൾ,  സി.ഡി.എസ് ചെയ‍ർപേഴ്സൺ  ഉഷ ഹരിദാസ്, ഇന്റേൺ സ്മിനു ജി കൃഷ്ണ, വിവിധ ബാങ്ക് പ്രതിനിധികൾ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ 6 പേർക്ക് സംരഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകിയതായി വ്യവസായ വികസന ഓഫീസർ രജനി ഇ.എ,അറിയിച്ചു.

Previous Post Next Post