ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന ബയോ ഡൈജസ്റ്റർ പോട്ട് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ മരങ്ങാട്ടുപിള്ളി സ്റ്റേഷൻ ഹൌസ് ഓഫീസർ ബാബുവിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ വിമൽകുമാർ വി.വി, ബിനീഷ് ബി, പ്ലാൻ ക്ലർക്ക് സിനു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. 

Previous Post Next Post