വികസന സെമിനാറും പ്രതിഭാ സംഗമവും നടത്തി

 


ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024 - 25 വർഷത്തെ പദ്ധതി രൂപീകരണവും വികസന സെമിനാറും പ്രതിഭാ സംഗമവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി എമ്മാനുവേലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു വി ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഉഷാരാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തുളസീദാസ്, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനെറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി സാമവേദാചാര്യൻ വൈദ്യരത്നം ഡോ. ശിവകരൻ നമ്പൂതിരി, കേരള സർക്കാർ വനം വകുപ്പ് ഏർപ്പെടുത്തിയ വനമിത്ര അവാർഡ് കരസ്ഥമാക്കിയ സാംസ്കാരിക നേതാവും സാഹിത്യകാരനും ചിന്തകനും കാനനക്ഷേത്രത്തിന് ഉടമയുമായ ശ്രീ. അനിയൻ തലയാറ്റുംപിള്ളി, "ടെറി ഈഗിൾട്ടൺ" എന്ന പുസ്തകത്തിന് 2023ലെ സംസ്ഥാന സമദർശന ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയ ഡോ. തോമസ് സ്കറിയ, NABH അംഗീകാരം ലഭിച്ചത് മൂലം ദേശീയ നിലവാരത്തിലേക്ക് ആണ്ടൂർ ആയുർവേദ ഡിസ്പെൻസറിയെ ഉയർത്തിയ മെഡിക്കൽ ഓഫീസർ ഡോ. സുജ സെബാസ്റ്റ്യൻ, സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ മികച്ച ജീവനക്കാരനുള്ള 2023ലെ ഭിന്നശേഷി അവാർഡ് മികവിനുള്ള അംഗീകാരം ലഭിച്ച മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് ശ്രീ പ്രമോദ് പി എ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അക്ഷരശ്ലോകം എ ഗ്രേഡ് കരസ്ഥമാക്കിയ മാസ്റ്റർ ദേവ് കൃഷ്ണ, ഗുജറാത്തിൽ വെച്ച് നടന്ന 2023ലെ നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ബാഡ്മിൻറണിൽ കേരളത്തെ പ്രതിനിധീകരിച്ച കളിക്കാരൻ ചോയിസ് സിജോ, എംജി യൂണിവേഴ്സിറ്റി എം. എസ്. സി മാത്തമാറ്റിക്സിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി പി ആർ എന്നിവരെ ആദരിച്ചു.

Previous Post Next Post