മരങ്ങാട്ടുപിള്ളിയിൽ ജെൻഡ‍‌ർ റിസോഴ്സ് സെന്ററിന് തുടക്കം


 വനിത വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാ‍‌‍ർഗ്ഗനി‍ർദ്ദേശവും വൈദഗ്ധ്യവും പുന്തുണയും പരിശീലനവും ലക്ഷ്യമാക്കി പ്രവ‍‌ർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെന്ററിന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സാമൂഹ്യവൽകരണത്തിനും ശാക്തീകരണത്തിനും സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരായ പ്രതിരോധത്തിനും ശേഷി നൽകുന്ന സ്ത്രീപക്ഷ വികസനത്തിന് ഊന്നൽ നൽകി പ്രവ‍‌ർത്തിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് അദ്ധ്യക്ഷയായിരുന്നു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, ഡി.എം.സി അഭിലാഷ് ദിവാക‍‌ർ, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സ്നേഹിത കൗൺലിർ ഡോ. ഉണ്ണിമോൾ കെ.കെ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, മെമ്പർ സെക്രട്ടറി ശ്രീകുമാർ വി.കെ, കമ്മ്യൂണിറ്റി കൗൺസിലർ ലതികാദേവി തുടങ്ങിയവർ പ്രസംഗിച്ചു.





Previous Post Next Post