മരങ്ങാട്ടുപിള്ളി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടുപിള്ളി പാടശേഖരത്തിൽ നെൽ കൃഷി നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജുൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. നിർമല ദിവാകരൻ, പ്രസീദ സജീവ്, സന്തോഷ് കുമാർ, ലിസി ജോർജ്, ലിസി ജോയി പാടശേഖര പ്രസിഡന്റ് , ജോയി സിറിയക്, കൃഷി ഓഫീസർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.