ഏകാരോഗ്യം പദ്ധതിയുടെ പഞ്ചായത്തുതല സമിതി രൂപീകരിച്ചു. മനുഷ്യന്‍റെ ആരോഗ്യത്തോടൊപ്പം തന്നെ മ്യഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിറുത്തിയുള്ള രോഗപ്രതിരോധമാണ് ഏകാരോഗ്യം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ബെൽജി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ജില്ലാതല മെന്‍റർ T .P ഗംഗാദേവി പദ്ധതിയെപ്പറ്റി ക്ലാസ് എടുത്തു. യോഗത്തിൽ സിറിയക് വേലിക്കട്ടേൽ, ജാൻസി ടോജോ, തുളസീദാസ് അമ്പലത്താംകുഴി, ഉഷ പാലോലിൽതേക്കുമല, നിർമ്മല ദിവാകരൻ, ജോസഫ് ജോസഫ്, സലിമോൾ ബെന്നി, പ്രസീദാ സജീവ്,സന്തോഷ് കുമാർ എം എൻ,ലിസി ജോർജ്ജ്,ബെനറ്റ് പി മാത്യു,ലിസി ജോയി,സാബു തെങ്ങുംപള്ളി,സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ എന്നിവർ പ്രസംഗിച്ചു. മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.റോസ് സജിത ജോർജ്ജിനെ കൺവീനറായി തിരഞ്ഞെടുത്തു