ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തയ്യാറെടുത്തുവരുന്നു. ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിൽ അവരർഹിക്കുന്ന അംഗീകാരം ഉറപ്പാക്കുന്നതിനുമായി ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ആയതിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു തെങ്ങുംപള്ളിൽ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അപർണ്ണ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെയും കുടുംബാംഗങ്ങളുടെയും ആത്മവിശ്വാസം ഉയർത്തുന്നതിനായും പ്രചോദിപ്പിക്കുന്നതിനായും മോട്ടിവേഷൻ ക്ലാസ് നടത്തി. പരിശീലകയും ഫ്രീഡം ഓൺ വിങ്സ് ഗായികയുമായ ധന്യ ഗോപിനാഥ് ക്ലാസ് നയിച്ചു.