മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. മെമ്പർമാരായ സന്തോഷ്കുമാർ എം.എൻ, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി, ഹെഡ് ക്ലർക്ക് അബ്ദുൾ സലിം എന്നിവർ പ്രസംഗിച്ചു.