മരങ്ങാട്ടുപിള്ളി കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ജനസേവന വിഭാഗം മൊബൈൽ വെറ്റിനറി സർജറി യൂണിറ്റ് ഉപ കേന്ദ്രം മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഉഷാ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജോൺസൺ ജോസഫ് പുളിക്കൽ സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക്ക് മാത്യു ജാൻസി ടോജോ, ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ സുജ വി, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ് ലിസി ജോയ്, സാബു അഗസ്റ്റിൻ, വെറ്റിനറി സർജൻ ഡോക്ടർ സന്തോഷ് കെ.സി, ഡോക്ടർ ബിനോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർമാരായ ഡോക്ടർ മേരി ജെയിംസ് ഡോക്ടർ ജെ ഹരിഹരൻ ഡോക്ടർ ശ്രീനിവാസൻ എന്നിവരെ ആദരിച്ചു. വളർത്തു മൃഗങ്ങളായ നായ പൂച്ച എന്നിവയ്ക്കുള്ള ട്യൂമർ വന്ധ്യങ്കരണ ശസ്ത്രക്രിയകൾ 1962 എന്ന് ടോൾഫ്രീ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.