മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ജലജീവൻ പദ്ധതി ടാങ്ക് നിർമ്മാണത്തിന് തുടക്കമായി

 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിക്ക് ടാങ്ക് നിർമ്മാണത്തിന് പതിനൊന്നാം വാർഡിലെ പോക്കാട് ജംഗ്ഷന് സമീപം ഇലക്കാട് ഹോമിയോ ഡിസ്പെൻസറി കോമ്പൗണ്ടിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്നു ഒന്നാമത്തെ ടാങ്ക് നിർമ്മാണത്തിനാണ് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ബെനറ്റ് പി മാത്യു. സലിമോൾ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post