മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ മരങ്ങാട്ടുപിള്ളി ആയുഷ് വെല്‍നസ് സെന്‍റര്‍ സഹകരണത്തോടെ യോഗാ ക്ലബ്ബ് ഉദ്ഘാടനം യോഗാ പരിശീലനവും നടത്തി. വൈസ് പ്രസിഡന്‍റ് ഉഷാ രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി,ഡോ ആര്യശ്രീ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷാ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.