കേന്ദ്രസർക്കാരിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരുലക്ഷം രൂപ ചെലവഴിച്ച് കുറിച്ചിത്താനം 65-ാം നമ്പർ അംഗനവാടിയില് ശിശു സൗഹൃദ പെയിന്റിംഗ് നടത്തി, കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി കുട്ടികളെ അംഗനവാടിയിലേക്ക് ആകർഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എസ്.ബി.ഐ റീജണൽ ബാങ്ക് മാനേജർ രവി പി കെ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കുമാർ എം എൻ ,നിർമ്മലാ ദിവാകരൻ, സലീമോൾ ബെന്നി ബാങ്ക് പ്രതിനിധികളായ അനില അശ്വതി അംഗനവാടി വർക്കർ വത്സമ്മ തോമസ് ഹെൽപ്പർ ലിസി തുടങ്ങിയവർ സംസാരിച്ചു.