ദുരന്തനിവാരണ സേനയ്ക്ക് പരിശീലനം നല്‍കി


  മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും അഗ്നിശമനസേനയും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.വൈസ് പ്രസിഡന്‍റ് ഉഷാ രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസി ദാസ്, സിറിയക്ക് മാത്യു, മെമ്പര്‍മാരായ സന്തോഷ്കുമാര്‍ എം എന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥനായ ജോബിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous Post Next Post