ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.

 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം മരങ്ങാട്ടുപിള്ളിയുടെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പ്രസീദ സജീവ്, മെഡിക്കൽ ഓഫീസർമാരായ ഡോ. സലോ തോമസ്, ഡോ. ഷെറിൻ ആൻ ജോർജ്ജ്, ഹെൽത്ത് ഇൻസ്പെക്ടർ ആനീഷ് ടോം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു എം.സി, ആതിര മോഹൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലിസി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ആണ്ടൂർ എസ്.എം.ഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ടൗണിൽ പുകയില വിരുദ്ധ റാലി നടത്തി.



Previous Post Next Post