മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ വൈക്കം പാലാ റോഡിൽ പൈക്കാട് ഭാഗത്ത് സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് പഞ്ചായത്തും പോലീസും ചേർന്ന് പരിശോധനകൾ കർശനമാക്കുകയും കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ മിനി എം.സി.എഫ് പരിസരം വൃത്തിയാക്കുകയും പൂച്ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെയായിട്ടും മാലിന്യം വലിച്ചെറിയുന്നതിനുള്ള പ്രവണതകൾ പൂർണ്ണമായും അവസാനിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസം മിനി എം.സി.എഫിന് മുൻവശത്ത് ജെ.കെ ട്രാവൽസ് പാലാ എന്ന സ്ഥാപനം പല ബാഗുകളിലായി ഓഫീസ് വേസ്റ്റ് അടക്കമുള്ളവ കൊണ്ടുവന്നിടുകയും പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്ഥാപനമുടമയെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.