ബാലകിരണം നവ്യാനുഭവമായി



 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഐ.സി.ഡി.എസ് ഉഴവൂർ സഹകരണത്തോടെ സംഘടിപ്പിച്ച ബാലകിരണം എകദിന വ്യക്തിത്വ വികസന പരിപാടി കുട്ടികൾക്ക് നവ്യാനുഭവമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ ജോസഫ് ജോസഫ്, തുളസീദാസ്, ഉഷ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദാ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ വി.കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അപർണ്ണ എസ് തുടങ്ങിയവർ പ്രസംഗിച്ചു. വ്യക്തിത്വ വികസനം എന്ന വിഷയത്തെക്കുറിച്ച് ഡോ. മുഹമ്മദ് സുധീർ, ചിത്രകലയെക്കുറിച്ച് സന്തോഷ് വെളിയന്നൂരും ക്ലാസ് എടുത്തു. കുട്ടികൾക്കായി ക്വിസ് മത്സരവും മാജിക് ഷോയും ഉണ്ടായിരുന്നു.

Previous Post Next Post