പുനർജനി ജനകീയ കൂട്ടായ്മയിലൂടെ കുളം ജനസമൃദ്ധമാകുന്നു.



 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്12-ാം വാർഡിലെ ജനങ്ങൾക്ക് ജലസേചനത്തിനും, അലക്കുവാനും, കുളിക്കുവാനും, നീന്തൽ പഠിക്കുവാനും ഉപയോഗിച്ച് വരുന്ന ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കരിങ്ങാലിച്ചിറ കുളം ചെളിയും പായലും മൂലം ഉപയോഗ യോഗ്യമല്ലാത്ത അവസ്ഥയിൽ നിന്നും പൊതുജനങ്ങൾക്കും വരും തലമുറയ്ക്കും നീന്തൽ പരിശീലനം നടത്തുന്നതിന് വേണ്ടി ജനകീയ കൂട്ടായ്മയിലൂടെ കുളത്തിലെ ചെളിയും പായലും നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്ന പുനർജനി പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ലിസ്സി ജോയി, ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ജോയി ജോസഫ് ഇടയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.



Previous Post Next Post