മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി സംരഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സംരംഭകത്വ സൗഹൃദമായി 2022 ആചരിക്കുന്ന പശ്ചാത്തലത്തിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നു. സെമിനാർ ഉദ്ഘാടനവും സംരഭകത്വ സൗഹൃദ പ്രഖ്യാപനവും പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ഉഴവൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ രജനി ഇ.എ എന്നിവർ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ ഹരിദാസ് എന്നിവർ സംസാരിച്ചു. നിലവിൽ ആരംഭിച്ചതും തുടങ്ങാനിരിക്കുന്നതുമായ നിരവധി സംരംഭകർ സെമിനാറിൽ പങ്കെടുത്തു.