വഴിയിടം ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു.


  മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാാർഡിൽ എം.സി റോഡിന് സമീപം നിർമ്മിച്ചിരിക്കുന്ന ടേക്ക് എ ബ്രേക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായിരുന്ന തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, മുൻ മെമ്പർ ജോർജ്ജ് വണ്ടമ്പ്രായിൽ, അസിസ്റ്റന്റ് എഞ്ചിനീയർ സനീഷ് കെ.ബി, വി.ഇ.ഒമാരായ വിമൽകുമാർ വി.വി, ബിനീഷ് ബി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.



Previous Post Next Post