മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2022 – 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നിർമ്മല ദിവാകരൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെൽജി ഇമ്മാനുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജിറ്റലായി അവതരിപ്പിച്ചു. 19,08,62,471/- രൂപ വരവും,18,86,32,000/- രൂപ ചെലവും 22,30,471/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാർഷിക, ഭവന നിർമ്മാണ,കുടിവെള്ള, ദാരിദ്ര്യ ലഘൂകരണ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത് എന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.കൃഷി മൃഗസംരക്ഷണ മേഖലകൾക്ക് 860,000/- രൂപയും ഭവനനിർമ്മാണ മേഖലയ്ക്ക ഒരു കോടി അമ്പത്തിഅഞ്ച് ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണ മേഖലയ്ക്ക് രണ്ട് കോടി ഇരുപത്തിഅഞ്ച് ലക്ഷം രൂപയും, സാമൂഹ്യ സുരക്ഷയ്ക്കായി ഒരു കോടി അറുപത് ലക്ഷം രൂപയും,അങ്കണവാടി പോഷകാഹാരത്തിന് ഇരുപത്തിനാല് ലക്ഷം രൂപയും, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായി ഇരുപത് ലക്ഷം രൂപയും, തെരുവ് വിളക്കുകൾക്കായി പന്ത്രണ്ട് ലക്ഷം രൂപയും,കായിക മേഖലയ്ക്ക് രണ്ട് ലക്ഷം രൂപയും, അഗതി ആശ്രയ ക്ഷേമത്തിന് ഒമ്പത് ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്ന ബഡ്ജറ്റ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ സമസ്ത മേഖലയ്ക്കും സമഗ്രമായ മുന്നേറ്റം ഉണ്ടാക്കുന്ന ഒന്നാണ് എന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.