മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മലമ്പനി, മന്ത് നിവാരണ മേഖലയായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കുടുംബാരോഗ്യ കേന്ദ്രം മേഡിക്കൽ ഓഫീസർ ഡോ. സാം സാവിയോയ്ക്ക് പ്രഖ്യാപന സർട്ടിഫിക്കറ്റ് കൈമാറി. സ്ഥിരം സമിതി അംഗങ്ങളായ ജോസഫ് ജോസഫ്, തുളസീദാസ്, ഉഷാ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദാ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ഹെൽത്ത് സൂപ്പർവൈസർ റ്റോമി റ്റി.വി, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ടോം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് തോമസ്, സജികുമാർ, പബ്ലിക് ഹെൽത്ത് നെഴ്സ് ത്രേസ്യാമ്മ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ മിനി, ശ്രീലത, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.