വയോജന സൗഹൃദ പ്രഖ്യാപനവുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. വാർദ്ധക്യകാലത്ത് മുതിർന്നവർ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും കൈത്താങ്ങാകുന്നതിനും പദ്ധതികൾ കൈക്കൊള്ളുന്നു. ആയതിനായി സ്വച്ഛസായന്തനം എന്ന പേരിൽ വയോജന സൗഹൃദ സമീപനം സ്വീകരിച്ചിരിക്കുന്നു.
എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃകാ അംഗൻവാടിയോട് ചേർന്ന് പ്രവർത്തിക്കുന്ന പകൽവീട് മുതിർന്നവർക്ക് ഒത്ത് ചേരുന്നതിനുള്ള കേന്ദ്രമായി. ഇവിടെ വായനയ്ക്കും മാനസിക ഉല്ലാസത്തിനും വിണ്ടി റ്റി.വി, പുസ്തകങ്ങൾ, ക്യാരംസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്ത് ക്രമീകരിച്ചിരിക്കുന്നു. നിശ്ചിത ദിവസങ്ങളിൽ പ്രായമായവർ ഒത്തുകൂടി അനുഭവങ്ങൾ പങ്കിടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
പകൽവീട്ടിൽ വച്ച് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഴവൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കീൽ ആയ്യുർവ്വേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും വയോജന സൗഹൃദ പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ സ്വാഗതം ആശംസിച്ചു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഹസ്റ്റിൻ, വിവിധ രാഷ്ട്രീയ നേതാക്കളായ എ.എസ് ചന്ദ്രമോഹനൻ, അനന്തകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗവ. ആയ്യുർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഡോ.സുജയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ആയ്യുർവ്വേദ മരുന്നുകൾ വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി കുറിച്ചിത്താനം അനന്തകൃഷ്ണൻ അവതരിപ്പിച്ച ഘടം കച്ചേരി, ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് വിദ്യാർത്ഥികളുടെ നാടൻപാട്ട്, മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികൾ എന്നിവ അവതരിക്കപ്പെട്ടു.