വിജയജദിനാഘോഷവും ആദരിക്കലും നടത്തി

 മരങ്ങാട്ടുപിള്ളി: 2020-21 വർഷം കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിജയദിനമായി ആഘോഷിച്ചു. പഞ്ചായത്തിലെ കാർഷിക കാർഷികേതര ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും അവാർഡുകൾ കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു.



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനവും വിവിധ മേഖലയിൽ അവാർ‍ഡുകൾ കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു. ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ബൈജു ജോൺ, പുതിയിടത്തുചാലിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എം തോമസ്, വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ പുളിക്കീൽ, പി.എൻ രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ തുളസീദാസ്, ഉഷ രാജു, ജോസഫ് ജോസഫ്, മുൻ വൈസ് പ്രസിഡന്റ് അലക്സ് കെ.കെ, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ എന്നിവർ പ്രസംഗിച്ചു.



Previous Post Next Post