മരങ്ങാട്ടുപിള്ളി ശുചിത്വം മാലിന്യനിർമാർജനം, നിർമാർജനം എന്നിവ വിലയിരുത്തി ആയുഷ് മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രാഥമ കായകല്പ പുരസ്കാരത്തിന് ആയുർവേദ വിഭാഗത്തിൽ കോട്ടയം ജില്ലയിൽ മരങ്ങാട്ടുപിള്ളി ആയുർവേദ ഡിസ്പെൻസറി ഒന്നാം സ്ഥാനം നേടി. 97.0 8% മാർക്കോടെയാണ് ഈ പുരസ്കാരത്തിന് അർഹത നേടിയത് ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച അവാർഡ് കമ്മിറ്റിയാണ് ആയുർവേദ ആശുപത്രിയെ തെരഞ്ഞെടുത്തത്. 2023 ൽ എൻ എ ബി എച്ച് അക്രഡിറ്റേഷൻ അംഗീകാരവും എല്ലാ ദിവസവും സൗജന്യ യോഗ പരിശീലനവും ശനിയാഴ്ചകളിൽ 50% വിലക്കുറവോടെ മികച്ച ലാബ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആശുപത്രി വികസന സമിതി ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും വാർഡ് മെമ്പർ ഉഷാരാജുവും മെഡിക്കൽ ഓഫീസർ ഡോക്ടർ തുഷാര മാത്തുക്കുട്ടിയും പറഞ്ഞു.