ആരോഗ്യ രംഗത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന് മുന്തിയ പരിഗണന നൽകും ജോസ് കെ മാണി മരങ്ങാട്ടുപിള്ളി ആരോഗ്യ രംഗത്ത് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുന്തിയ പരിഗണന നൽകണമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ആണ്ടൂർ ആയുർവേദിക് ഡിസ്പെൻസറി കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷനായിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ്, ബ്ലോക്ക് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കൽ, പി എൻ രാമചന്ദ്രൻ വൈസ് പ്രസിഡണ്ട് ഉഷാരാജു സ്ഥിരം സമിതി അംഗങ്ങളായ സിറിയക്ക് മാത്യു, മെമ്പർമാരായ സന്തോഷ് കുമാർ എംഎൻ,പ്രസീത സജീവ നിർമ്മല ദിവാകരൻ,ലിസി ജോർജ് സലിമോൾ ബെന്നി, ജോസഫ് ജോസഫ്, ലിസി ജോയി,സാബു ആഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ തുഷാരമാത്തുക്കുട്ടി,രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പ്രതിനിധി സാബു തുടങ്ങിയവർ പ്രസംഗിച്ചു.