നവകേരളം മാലിന്യം മുക്തം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷക്കാലമായി നടത്തുന്ന ക്യാമ്പയിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി അഡ്വക്കേറ്റ് മോൻസ് ജോസഫ് എം എൽ എ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. ശ്രീ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലിന്യമുക്തം നവകേരളം കോ-ഓർഡിനേറ്റർ ശ്രീശങ്കർ തീം സോങ്ങ് പ്രകാശനം നിർവ്വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ പുരസ്കാര വിതരണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, സഹകരണബാങ്ക് പ്രസിഡൻ്റ് M M തോമസ്,സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക് മാത്യു ,ജോൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ്, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസി സെക്രട്ടറി രാജശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്തിൻ്റെഹരിതരത്നം പുരസ്കാരം അനിയൻ തലയാറ്റുപള്ളിയ്ക്കും ശുചിത്വ വാർഡിനുള്ള അവാർഡ് മരങ്ങാട്ടുപിള്ളിയ്ക്കും ( വാർഡ് 8 ) സമ്മാനിച്ചു. ശുചിത്വ മാലിന്യ സംസ്കരണ സൗകര്യങ്ങൾ പരിശോധിച്ച് വീടുകൾ, സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ സംഘടനകൾ എന്നിവർക്കും അവാർഡുകൾ നൽകി. ശുചിത്വ സന്ദേശം പകരുന്നതിനും സമൂഹത്തിന് ആവേശമാകുന്നതിനുമായി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ തീം സോങ് ഏറെ ശ്രദ്ധേയമായി. രാജു നാരായണൻ നമ്പൂതിരി രചനയും സംഗീതവും നിർവ്വഹിച്ച ഗാനത്തിൽ അദ്ദേഹത്തിന് പുറമെ 7 ഗായകർ ശബ്ദം നൽകുകയുണ്ടായി.
ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ പൊതുഇടങ്ങളുടെയും ജലാശയങ്ങളുടെയു ശുചീകരണവും നടത്തുകയുണ്ടായി. ഹരിതകർമ്മസേന വഴിയുള്ള വാതിൽപ്പടി ശേഖരണവും ഹരിതമിത്രം ആപ്പ് വഴിയുള്ള സേവനവും 100% ആയി വർധിക്കുകയുണ്ടായി. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം ടൗണുകളിൽ ചെടിച്ചട്ടികൾ വച്ച് സൗന്ദര്യവൽക്കരണം, പൂവത്തുങ്കൾ ടൗണിലെ സൗന്ദര്യാരാമം, വേസ്റ്റ് ടു ആർട്ട് തുടങ്ങിയവയും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി. എം സി എഫിൽ ബെയിലിംങ്ങ് മെഷീൻ, നിരീക്ഷണ ക്യാമറ, അഗ്നിശമന സൗകര്യങ്ങൾ തുടങ്ങിയവ സ്ഥാപിക്കുകയും മാലിന്യ നീക്കത്തിന് ഈ-ഓട്ടോ വാങ്ങുകയും ചെയ്തു. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെമിനാറുകൾ, പ്രശ്നോത്തരി, ചിത്രരചന, ശുചിത്വ റാലികൾ തുടങ്ങിയവ നടത്തുകയുണ്ടായി. ആണ്ടൂർ മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ മഹോത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് എൻഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമായി നടത്തുന്നതിന് ക്ഷേത്രവും ഗ്രാമപഞ്ചായത്തുംചേർന്ന് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. എൻഫോഴ്സ്മെൻ്റ് നടപടികളുടെ ഭാഗമായി നിരവധി പരിശോധനകൾ നടത്തുകയും നിയമ നടപടികൾ സ്വീകരിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.