ശുചിത്വ സന്ദേശ യാത്ര നടത്തി


 മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിനു മുന്നോടിയായി 2025 മാർച്ച് 28ന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും ഭാരത് കോളേജ് ആണ്ടൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ്ടൂർ കവലയിൽ നിന്നും മരങ്ങാട്ടുപിള്ളിയിലേക്ക് നടത്തിയ ശുചിത്വ സന്ദേശ യാത്ര രാവിലെ 10. 30 ന് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു.  യാത്രയ്ക്ക്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാ രാജു, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പൗര പ്രമുഖർ തുടങ്ങിയവർ നേതൃത്വം നിർവഹിച്ചു. ഭാരത് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ഡയറക്ടർ എം ആർ രാജ്മോഹൻ നായർ ആശംസകൾ നേർന്നു.

Previous Post Next Post