KSMART ആപ്ലിക്കേഷനിൽ പുതിയ ലോഗിൻ നിർമ്മിക്കുന്ന വിധം

2025 ഏപ്രിൽ മുതൽ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ പൂ‍ർണ്ണമായും കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ഓൺലൈൻ ആയി മാറുകയാണ്. പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ എത്താതെ തന്നെ വീട്ടിലിരുന്ന് ഓൺലൈൻ ആയി ആപ്ലിക്കേഷനുകൾ അയയ്ക്കുന്നതിനും സേവനങ്ങൾ ലഭ്യമാകുന്നതിനും നികുതി അടവാക്കുന്നതിനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ആപ്ലിക്കേഷൻ അയയ്ക്കുന്നതിന് കെ സ്മാ‍ർട്ട് ആപ്ലിക്കേഷനിൽ സ്വന്തമായി ഒരു അക്കൗണ്ട് നിർമ്മിക്കേണ്ടതായുണ്ട് (ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, നികുതി അടവാക്കൽ തുടങ്ങിയ സേവനങ്ങൾക്ക് ലോഗിൻ നി‍ർബന്ധമില്ല). കെ സ്മാർട്ട് ആപ്ലിക്കേഷനിൽ പുതിയ ലോഗിൻ നിർമ്മിക്കുന്ന വിധം ചുവടെ ചേ‍ർക്കുന്നു.

1. വെബ് ബ്രൗസറിൽ ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക



2. Register മെനുവിൽ നിന്നും Citizen Registration എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക

3. ഇപ്പോൾ ലഭിക്കുന്ന സ്ക്രീനിൽ ആധാർ നമ്പർ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകുന്നതിനായി ☑ നൽകി Proceed ബട്ടൽ ക്ലിക്ക് ചെയ്യുക.


4.  ശേഷം ആധാർ നമ്പർ എന്റർ ചെയ്ത് Get OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 

Register ബട്ടനിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി കെ സ്മാർട്ടിൽ പുതിയ ലോഗിൻ നിർമ്മിക്കുന്ന പ്രക്രിയ പൂർ‍ത്തിയാകുന്നതാണ്.

നിലവിൽ ആധാർ ഇല്ലാത്ത ഒരാൾക്ക് ലോഗിൻ നിർമ്മിക്കുന്നതിന് Register With Other Method എന്ന ഓപ്ഷൻ വഴി പാൻകാർഡ്/പാസ്പോർട്ട്/ഇലക്ഷൻ ഐ.ഡി കാർഡ് ഉപയോഗിച്ച് ലോഗിൻ നിർമ്മിക്കാവുന്നതാണ്.


കെ സ്മാർട്ടിൽ പുതിയ ലോഗിൻ രജിസ്ട്രേഷൻ പൂർത്തിയായാൽ ksmart.lsgkerala.gov.in സൈറ്റിലെ Login ബട്ടനിലുള്ള Citizen Login മെനു സെലക്ട്‍ ചെയ്ത് ഫോൺനമ്പ‍ർ, ഒ.റ്റി.പി എന്നിവ നൽകി ലോഗിൻ ചെയ്യാവുന്നതാണ്.

 


ലോഗിൻ ചെയ്തതിന് ശേഷം ലഭിക്കുന്ന വിൻഡോയിലെ My Application വഴി ആവശ്യമായ സേവനം സെലക്ട് ചെയത് പുതിയ ആപ്ലിക്കേഷനുകൾ അയയ്ക്കാവുന്നതാണ്. ഒരിക്കൽ കെ സ്മാർട്ടിൽ അയച്ച ആപ്ലിക്കേഷനുകളുടെ സ്റ്റാറ്റസ് My Application എന്നത് സെലക്ട് ചെയ്താൽ അറിയാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കും പുതിയ ലോഗിൻ നിർമ്മിക്കുന്നതിനും ആപ്ലിക്കേഷനുകൾ അയയ്ക്കുന്നതിനുമുള്ള സാങ്കേതിക സാഹായത്തിനായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലുള്ള സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിച്ചേരാവുന്നതാണ്.


Previous Post Next Post