ഹരിതകേരളം മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നെല്ലിത്താനത്തുമല നാലാം വാർഡിലെ ചറമ്പേൽ തോട് ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അംഗം സിറിയക് മാത്യു, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, തൊഴിലുറപ്പ് അക്രെഡിറ്റെഡ് എഞ്ചിനീയർ ജിറ്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.