സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

 


കേരള സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, ഇലക്കാട് ഹോമിയോ ഡിസ്പെൻസറിയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. വൈസ് പ്രസിഡണ്ട് ഉഷാരാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിർമല ദിവാകരൻ, ലിസി ജോർജ്, ജോസഫ് ജോസഫ്, മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ രമ്യ, ഡോക്ടർ സുജാമോൾ കെ എ, ഡോക്ടർ ചിന്തു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിൽ വയോജനങ്ങൾക്ക് സൗജന്യ പരിശോധനയും മരുന്നുകളും വിതരണം ചെയ്തു.

Previous Post Next Post