മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ നടത്തപ്പെടുന്നു. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സൗജന്യ മേഡിക്കൽ ക്യാമ്പ്, എം.സി.എഫ് ബെയിലിംഗ് മിഷീൻ ഉദ്ഘാടനവും 30/09/2024 രാവിലെ 8.30ന് ആണ്ടൂരിൽ നിന്നും ആരംഭിച്ച് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ എത്തിച്ചേരുന്ന ശുചിത്വമിഷൻ മാരത്തോണും, തുടർന്ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, ഗ്രാമപഞ്ചായത്തിലെ 4, 10 വാർഡുകളിൽ മെഗാ ശുചീകരണം, ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ, സൗന്ദര്യാരാമം, നിർമ്മാണ ഉദ്ഘാടനം, രാവിലെ 11 മണിക്ക് യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വ ക്വിസ് മത്സരങ്ങളും നടത്തപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ്കുമാർ എം.എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ തെങ്ങുംപള്ളിൽ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.