മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി പ്രവർത്തകർ പോഷന്‍മായോടനുബന്ധിച്ച് പോഷണമൂല്യമുള്ള ഭക്ഷണങ്ങൾ തയ്യാറാക്കി പോഷണ മാസാചരണത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാസാചരണപരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷാലിനി ടി കെ തുടങ്ങിയവർ പ്രസംഗിച്ചു. മായം കലരാത്ത പ്രകൃതി വിഭവങ്ങളായ പച്ചക്കറികള്‍, പഴങ്ങൾ, ഇലകൾ കൊണ്ടുള്ള 30 ഓളം വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ, 19 അംഗനവാടികളിൽ നിന്നും പ്രദർശനത്തിൽ പങ്കെടുത്തു. നിർമ്മല സി കെ, മേഴ്സി റ്റി പി, വത്സമ്മ തോമസ്, കുമാരി സി ആർ, ശ്രീദേവി എംഎസ്, ശ്രീജമോൾ ഡി, ജയശ്രീ പി ജി, സില്സി കെ എസ്, ഭവാനി പി ജി, പുഷ്പകുമാരി കെ എ, ഗംഗകുട്ടി ആർ, സനിത പി ആർ, ലത കെ ആർ, സരളകുമാരി ടി എൻ, രാഗിണി സി പി, ലൈലാ സി കെ, വിജയമ്മ എൻ നായർ,മിനി ജേക്കബ്, പ്രിയ വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.