ബ്രൗസറിൽ citizen.lsgkerala.gov.in എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക
നിലവിൽ Citizen Service Portal ൽ ലോഗിൻ ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക. ഇല്ല എങ്കിൽ മുകളിലുള്ള Register ബട്ടനിൽ ക്ലിക്ക് ചെയ്ത് ചുവടെ കാണിച്ചിരിക്കുന്ന വിവരങ്ങൾ എന്റർ ചെയ്ത് Create Account ക്ലിക്ക് ചെയ്തതിന് ശേഷം ആധാർ വിവരങ്ങൾ വേരിഫൈ ചെയ്യുക. അതിന് ശേഷം ലോഗിൻ ചെയ്യുക
.ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന സർവ്വീസ് ലിസ്റ്റിൽ നിന്നും Building സംബന്ധമായ സർവ്വീസുകളിൽ നിന്നും Building Construction സെക്ഷനുള്ളിലെ Application for Refund of building permit എന്നത് സെലക്ട് ചെയ്യുക. മുകളിലുള്ള സേർച്ച് ചെയ്യുന്നതിനുള്ള ബോക്സിൽ Refund എന്ന് സേർച്ച് ചെയ്താൽ വളരെ ഈസിയായി ലഭിക്കുന്നതാണ്.
Subject Description ടാബിലുള്ള ജില്ല, LB ടൈപ്പ്, പഞ്ചായത്ത്, ആപ്ലിക്കേഷൻ ടൈപ്പ്, ക്യാറ്റഗറി എന്നിവ എഴുതി Next ബട്ടൻ ക്ലിക്ക് ചെയ്യുക.
Application Preparation ടാബിൽ ആപ്ലിക്കേഷൻ എന്റർ ചെയ്യുക.
അല്ലെങ്കിൽ ആപ്ലിക്കേഷൻ ഫോം എഴുതിയത് സ്കാൻ ചെയ്ത് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇപ്പോൾ ലഭിച്ചിരിക്കുന്ന Document to be enclosed എന്ന ടാബിൽ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം രേഖകൾ അപ്‍ലോഡ് ചെയ്യുക.
ആപ്ലിക്കേഷൻ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം തെറ്റുകൾ ഇല്ല എങ്കിൽ താഴെയുള്ള ഡിക്ലറേഷൻ ബോക്സിൽ ടിക് ചെയ്യുക. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ഇടത് വശത്തുള്ള ടാബുകളിൽ ക്ലിക് ചെയ്ത് തെറ്റുകൾ തിരുത്താവുന്നതാണ്.
ശേഷം Captcha അതുപോലെ എന്റർ ചെയ്ത് Submit ബട്ടൻ ക്ലിക്ക് ആപ്ലിക്കേഷൻ ഓൺലൈൻ അയക്കുന്ന പ്രവൃത്തി പൂർത്തിയാക്കാവുന്നതാണ്.