മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുളസീദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ നിർമല ദിവാകരൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്,സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ് ,സാബു അഗസ്റ്റിൻ ,പരിസ്ഥിതി പ്രവർത്തകൻ അനിയൻ തലയാറ്റംപിള്ളി, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമള്, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി, ഹെഡ് ക്ലർക്ക് അബ്ദുള് സലീം, ക്ലർക്ക് ജിബിൻ ജോസഫ്, പ്രേരക് മാത്യു കെ.ഡി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ആശാപ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ തൂടങ്ങിയവര് പങ്കെടുത്തു.