മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെല്ലിത്താനത്തുമല നാലാം വാർഡിൽ സൂര്യകാന്തി സംഘകൃഷി ഗ്രൂപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുടം പൂവ് പദ്ധതിയുടെ ഭാഗമായുള്ള നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീദാ സജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡെന്നീസ് ജോർജ്ജ്, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സിജോ ജോൺ, എത്സി സ്റ്റീഫൻ, മായാ ചന്ദ്രൻ, ഗിരിജ ശ്രീനിവാസൻ, രേഷ്മ കണ്ണംചിറ, പുഷ്പ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.