സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താൻ - അടുക്കളത്തോട്ട പച്ചക്കറി വിതരണം


 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, കാർഷിക കർമ്മസേന, കൃഷിഭവൻ മരങ്ങാട്ടുപിള്ളിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന് അടുക്കളതോട്ടങ്ങളിലേക്കുള്ള 6 ഇനം പച്ചക്കറികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരംസമിതി അംഗം തുളസീദാസ്, പഞ്ചായത്ത് അംഗങ്ങളായ പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, സലിമോൾ ബെന്നി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, കൃഷി ഓഫീസർ ഡെന്നീസ് ജോർജ്ജ്, കൃഷി അസിസ്റ്റന്റ് സ്മിത എസ്, സിജോ ജോൺ, കാർഷിക കർമ്മസേന അംഗങ്ങളായ റോബിൻ, പി.ജോയി, ജോർജ്ജ് തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post