മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജുവിന്റെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുളസിദാസ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മനുവേൽ ഗുണഭോക്താവിന് സഹായ ഉപകരണം നൽകി യോഗം ഉദ്ഘാടനം ചെയ്തു. മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് പ്രമോദ് പി. എ യെ അനുമോദിച്ചു. തുടർന്ന് "ഭിന്നശേഷിക്കാരുടെ അവകാശ നിയമം - 2016", "ഭിന്നശേഷിക്കാർക്കായുള്ള സർക്കാർ സംവിധാനങ്ങൾ" എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രമോദ് പി. എ ക്ലാസ്സ് നയിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ്‌കുമാർ എം. എൻ, സിറിയക് മാത്യു, നിർമ്മല ദിവാകരൻ, സലിമോൾ ബെന്നി, ജോസഫ് ജോസഫ്, ലിസി ജോയ്, സാബു തെങ്ങുംപിള്ളി. ഐ. സി. ഡി. എസ് സൂപ്പർവൈസർ വിഷ്ണുപ്രിയ, അംഗൻവാടി ജീവനക്കാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.