നവകേരള സദസ്സിന് മുന്നോടിയായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ ഇരുചക്ര വാഹന റാലി നടത്തി


 നവകേരള സദസ്സിന് മുന്നോടിയായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ ഇരുചക്ര വാഹന റാലി നടത്തി. കുര്യനാട് കവലയിൽ കടുത്തുരുത്തി നിയോജക മണ്ഡലം ചെയർമാൻ പി. വി സുനിൽ ഫ്ലാഗ് ഓഫ് ചെയ്തു. മരങ്ങാട്ടുപിള്ളി  ഗ്രമപഞ്ചായത്തിന്റെ 14 വാർഡുകളിൽ കൂടി കടന്ന് റാലി  മരങ്ങാട്ടുപിള്ളിയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു,  ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. സി കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ പുളിക്കീൽ, സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക്ക് മാത്യു, ജാൻസി ടോജോ, മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം. എം തോമസ്,  മെമ്പർമാരായ ബെനറ്റ് മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, അസി. സെക്രട്ടറി ഇൻ ചാർജ്ജ് അബ്ദുൾ സലീം എന്നിവർ സംസാരിച്ചു. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർ നേതൃത്വം നൽകിയ റാലിയിൽ നൂറോളം വാഹനങ്ങൾ പങ്കെടുത്തു.


Previous Post Next Post