മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി മെൻ്റർമാർക്ക് ഏകദിന പരിശീലനം നടത്തി. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സിറിയക് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഉഷ രാജു, ലോക ബാങ്ക് കൺസൾട്ടൻ്റ് സതീഷ്, മെമ്പർമാരായ നിർമ്മല ദിവാകരൻ, പ്രസിദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ലിസി ജോയി, സാബു അഗസ്റ്റ്യൻ, ജോസഫ് ജോസഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ. എസ്. കൈമൾ, മെഡിക്കൽ ഓഫീസർ ഡോ. സലോ തോമസ്, സി.ഡി.എസ്. ചെയർപേഴ്സൺ ഉഷാ ഹരിദാസ്, ഹെൽത്ത് ഇൻ സ്പെക്ടർ ആനീഷ് ടോം, എം.എൽ.എസ്.പി നേഴ്സുമാരായ അഞ്ചന, സുനു തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ മെൻ്റർ റ്റി.പി.ഗംഗാദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, സുരേഷ് എന്നിവർ വിഷയാടിസ്ഥാനത്തിൽ ക്ലാസ് എടുത്തു.