കടുത്തുരുത്തി നിയോജക മണ്ഡലം നവ കേരള സദസ്സ് വിജയിപ്പിക്കുന്നതിന് വിവിധ കർമ്മ പദ്ധതികളുമായി രംഗത്തിറങ്ങുവാൻ സംഘാടക സമിതി യോഗത്തിൽ തീരുമാനമായി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും നവകേരള സദസ്സ് നടക്കുന്ന14 -ാം തീയതി കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനത്ത് എത്തിച്ചേരുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തി. സദസ്സിന് മുന്നോടിയായി 08/12/2023 തീയതി(ഇന്ന്) രാവിലെ 10.00 മണിക്ക് കുറിച്ചിത്താനം കവലയിൽ നിന്നും മരങ്ങാട്ടുപിള്ളി കുരിശുപള്ളി കവലയിലേക്ക് വിളംബര റാലി ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. 11ആം തീയതി വൈകുന്നേരം 4,00 മണിക്ക് കുര്യനാട്ടിൽ നിന്നും ഗ്രാമപഞ്ചായത്തിന്റെ 14 വാർഡുകളിലൂടെ കടന്നുവരുന്ന ടൂവീലർ റാലി നടത്തപ്പെടും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജകമണ്ഡലം സംഘാടകസമിതി കൺവീനർ പി. വി സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ ജോസഫ് പുളിക്കീൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. എം തോമസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് സ്മിത എൻ. ബി, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, അസി. ഡയറക്ടർ എൽ. എസ്. ജി. ഡി ആനീസ് ജി, മെമ്പർമാരായ നിർമ്മലാ ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ജോസഫ് ജോസഫ്, വിവിധ കക്ഷി നേതാക്കളായ ജിജോ കെ ജോസ്, ജയൻ ടി. എൻ, അനന്ത കൃഷ്ണൻ എസ്, സജിമോൻ സ്. ടി, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, അസി. സെക്രട്ടറി ഇൻ ചാർജ്ജ് അബ്ദുൾ സലീം, വില്ലേജ് ഓഫീസർമാരായ പ്രീത ലക്ഷ്മൺ, മെറീന ജോസഫ്, മിനി സേവ്യർ, ഡോക്ടർ ജോജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.