മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ജെൻഡർ റിസോഴസ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ നയി ചേതന 2.0 ജെൻഡർ ക്യാമ്പയിന്റെ ഉദ്ഘാടനം 25. 11. 2023 ശനിയാഴ്ച 11. 00 എ. എം ന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഹാളിൽ വച്ച് നടന്നു. സി. ഡി. എസ് ചെയർപേഴ്സൺ ശ്രീമതി ഉഷാ ഹരിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വൈസ് പ്രസിഡൻ്റ് ശ്രീമതി ഉഷാ രാജു ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ സി. ഡി. എസ് അംഗങ്ങൾ, ആർ. പി മാർ എന്നിവർ പങ്കെടുത്തു.