കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു



 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഹരിത സഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി എമ്മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ ബ്ലോക്ക് പ്രസിഡൻ്റ് ജോൺസൺ ജോസഫ് പുളിക്കീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, പരിസ്ഥിതി പ്രവർത്തകൻ അനിയൻ തലയാറ്റുംപിള്ളി, വൈസ് പ്രസിഡൻ്റ് ഉഷാ രാജു, മെമ്പർ മാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ,അസിസ്റ്റൻ്റ് സെക്രട്ടറി ഇൻ ചാർജ്ജ് അബ്ദുൽ സലീം എസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥിരം സമിതി അംഗം ജാൻസി ടോജോ പഞ്ചായത്ത് തല റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Previous Post Next Post