ശാരീരിക പിന്നോക്കാവസ്ഥയെ നിറഞ്ഞ പുഞ്ചിരികൊണ്ട് മറികടന്ന് ജന സേവനത്തിൽ മാതൃകയായ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് പി.എ പ്രമോദിന് സംസ്ഥാന സർക്കാർ പുരസ്കാരം.
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പേശികള്‍ ശോഷിക്കുന്ന അസുഖം ബാധിച്ചതോടെ വെല്ലുവിളികളെ നേരിട്ട് തുടങ്ങിയ പ്രമോദ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡി.സി.എയും നേടി. 2012ൽ 29-ാം വയസിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ജലസേചന വകുപ്പിലായിരുന്നു തുടക്കം. പിന്നീട് പഞ്ചായത്ത് വകുപ്പിൽ ക്ലാർക്കായി. ഇ-ഗവേണൻസിന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത്, 2021-22 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എന്നിങ്ങനെ മരങ്ങാട്ടുപിള്ളി നേട്ടം കൊയ്തപ്പോള്‍ അതു പ്രമോദിനുള്ള അംഗീകാരമായി.