ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികളോടെ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ സ്വച്ഛഭാരത് ദിവസം ആയി ആഘോഷിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ മാലിന്യ നിക്ഷേപ ഇടങ്ങൾ വീണ്ടെടുത്ത് സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. കുര്യനാട് സെൻറ് ആൻസ് എച്ച്എസ്എസ്, കുറിച്ചിത്താനം എസ് കെ വി, വി എച്ച് എസ് സി എന്നീ സ്കൂളുകളിലെ എൻഎസ്എസ് പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പൈക്കാട്, കുറിച്ചിത്താനം ഭാഗത്ത് സ്നേഹാരാമം പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. സെൻറ് തോമസ് സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ കുറിച്ചിത്താനം കവല മുതൽ മരങ്ങാട്ടുപിള്ളി ജംഗ്ഷൻ വരെ സ്വച്ഛത റൺ നടത്തപ്പെട്ടു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ശുചിത്വം മാലിന്യ സംസ്കരണം എന്നിവയെ അടിസ്ഥാനമാക്കി സ്വച്ഛത ക്വിസ് നടത്തുകയുണ്ടായി. പൊതു ഇടങ്ങളുടെ ശുചീകരണത്തിന്റെ ഭാഗമായി ടാക്സി സ്റ്റാൻഡും പരിസരവും ശുചീകരിക്കുകയുണ്ടായി. ശുചീകരണ യജ്ഞത്തിൽ ഹരിത കർമ്മ സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി ഗ്രാമസഭായോഗം ചേരുകയും ശുചിത്വ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
![]() |