മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻ്റെയും എൻ. എച്ച്. എം. ആയുഷ് ഹോമിയോപ്പതി മരങ്ങാട്ടുപിള്ളിയുടെയും ആഭിമുഖത്തിൽ ലോക അൽസ്ഹൈമേഴ്സ് ദിനാചരണവും സെമിനാറും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാ രാജുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ്. പി. മാത്യു, ഡോ. ചിന്തു ജോസഫ്, ഡോ. സുജാമോൾ തുടങ്ങിയവർ പ്രസംഗിച്ചു