സ്വാതന്ത്ര്യത്തിന്റെ 76 - ാം പിറന്നാൾ ദിനത്തിൽ ആസാദി കാ അമൃദ് മഹോത്സവ് - മേരി മാട്ടി മേരാ ദേശ് - ക്യാമ്പയിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളെയും വിമുക്തഭടന്മാരെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും പഞ്ചപ്രാൺ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പ്രസിഡൻറ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ ഇമ്മാനുവൽ പ്രസാദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി ആദരിക്കുകയും ചെയ്തു. 6 സ്വാതന്ത്രസമരസേനാനികളുടെ കുടുംബങ്ങളും 2 വിമുക്തഭടന്മാരും പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ അനുസ്മരിച്ചുകൊണ്ട് അമൃത് വാടിക സ്ഥാപിക്കുകയും സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മരണാർത്ഥം ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് ഉഷാരാജു സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ പ്രസീദ സജീവ്, നിർമ്മലാ ദിവാകാരൻ, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി. മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, കുടുംബാംഗങ്ങളായ എം കെ സിറിയക് മറ്റത്തു മാനാൽ, ജേക്കബ് ജോൺ പുളിക്കീയിൽ, വിൻസെൻ്റ് മുതിരക്കാലായിൽ, ഉണ്ണി കൊള്ളിയാങ്കുന്നേൽ, എ എസ് ചന്ദ്രമോഹൻ അന്തനാട്ട്, എൻ ജെ ജോർജ്ജ് നാരകത്തിങ്കൽ, വിമുക്തഭടന്മാരായ ക്യാപ്റ്റൻ എമ്മാനുവൽ പ്രസാദ്, എൻ വിശ്വനാഥപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.