മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പത്ത്, പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം. എൽ. എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജോൺസൺ ജോസഫ് പുളിക്കീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം മാത്യു, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എം തോമസ്, വൈസ് പ്രസിഡണ്ട് ഉഷാ രാജു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, സിറിയക് മാത്യു, മെമ്പർമാരായ സന്തോഷ് കുമാർ എം. എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ജോസഫ് ജോസഫ്,ലിസ്സി ജോയി, സാബു അഗസ്റ്റ്യൻ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.