ആയൂഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മാതൃക അംഗൻവാടിയിൽ ആരംഭിച്ച ആയൂഷ് യോഗാ ക്ലബ്ബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവൽ നിർവ്വഹിച്ചു. മുൻ വൈസ് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്നു. മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാരാജു. മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ. എം. എൻ, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ലിസ്സി ജോയി, എ. എസ്. ചന്ദ്രമോഹനൻ, ഡോ. ചിന്തുതോമസ്, ഡോ. ആര്യശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.