മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പൈക്കാട് 9-ാം വാർഡിൽ ആയുഷ് യോഗ ക്ലബ്ബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ഉഷ രാജു, വാർഡ് മെമ്പർ സലിമോൾ ബെന്നി, മെമ്പർമാരായ സാബു അഗസ്റ്റിൻ, ലിസ്സി ജോയി, ലിസി ജോർജ്ജ്, മുൻ പഞ്ചായത്ത് അംഗം കുര്യൻ സ്കറിയ പ്രേരക് ഓമന സുധൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. ആര്യശ്രീ ആയുഷ് യോഗ സന്ദേശം നൽകി